മൂന്ന് കോടിയോടടുത്ത് ഇന്ത്യയിലെ ആകെ കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 62,480 പേർക്ക്, മരണം 1587

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

രോഗമുക്തി നേടിയവരുടെ എണ്ണം 88,977 ആണ്. 1,587പേരുടെ മരണംകൂടി ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിലുള‌ളത് 7,98,656 പേരാണ്.

ആകെ രോഗബാധിതരുടെ എണ്ണം ഇന്ത്യയിൽ മൂന്ന് കോടിയോട് അടുക്കുകയാണ്. 2,97,62,793 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2.85 കോടി പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 96.03 ശതമാനമായി ഉയർന്നു. ഇതുവരെ പരിശോധിച്ചത് 38.7 കോടി സാമ്പിളുകളാണ്. ഇതിൽ 24 മണിക്കൂറിനിടെ പരിശോധിച്ചക് 19.29 ലക്ഷം സാമ്പിളുകളാണ്.

തുടർച്ചയായി രണ്ടാംദിവസവും വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് നിരക്കിൽ മുന്നിലുള‌ളത് കേരളമാണ്-12,469 കേസുകൾ. മഹാരാഷ്‌ട്ര 9830, തമിഴ്‌നാട് 9118, ആന്ധ്രാ പ്രദേശ് 6151, കർണാടക 5983 എന്നിങ്ങനെയാണ് മ‌റ്റ് സംസ്ഥാനങ്ങളിലെ കണക്ക്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 19.96 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ രേഖയിൽ പറയുന്നു.