മലപ്പുറം ജില്ലാ വിഭജനം: എസ് ഡി പി ഐ നിവേദനം നൽകി
മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നാവശ്യപെട്ടു കൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ല കമ്മറ്റി നടത്തുന്ന സമര മാസം കാമ്പയിന്റെ ഭാഗമായി തിരൂർ നിയോജക മണ്ഡലം MLA കുറുക്കോളി മൊയ്‌ദീന് എസ് ഡി പി ഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. കെ. സി. നസീർ നിവേദനം നൽകി.
2010 ലാണ് ജില്ലാ വിഭജനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക് SDPl തുടക്കം കുറിച്ചത്. ജില്ലാ ഹർത്താലടക്കം നിരന്തര പ്രക്ഷോഭങ്ങളുമായി അന്നു മുതൽ SDPI രംഗത്തുണ്ട്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ അവഗണന കൂടുതൽ പ്രകടമായ സാഹചര്യത്തിൽ മുസ്ലിം ലീഗടക്കം സകല സംഘടനകളും പാർട്ടികളും ഈ ആവശ്യം സജീവമായി ഉയർത്തുന്നത് ശുഭകരമാണ്.
നിയമസഭക്കകത്ത് ജില്ലയുടെ വികസന മുരടിപ്പിന് ഏക പരിഹാരമായ ജില്ലാ വിഭജനത്തിനായി ശബ്ദമുയർത്തണമെന്ന് SDPl നേതാക്കൾ MLA യോടാവശ്യപ്പെട്ടു.
ആവശ്യം ന്യായമാണെന്നും ജില്ല വിഭജിക്കണമെന്നു തന്നെയാണ് തൻ്റെയും മുസ്ലിം ലീഗിൻ്റെയും നിലപാടെന്നും MLA പറഞ്ഞു.UDF ന് ഭരണമുള്ളപ്പോൾ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാണ് ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന് ഇക്കാര്യം പ്രമേയത്തിലൂടെ LDF സർക്കാരിനോട് ആവശ്യപ്പെടേണ്ടി വന്നതെന്നും ചർച്ചക്കിടെ നേതാക്കൾ MLAയെ ഓർമ്മിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ് പുത്തനത്താണി, തിരൂർ മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഹംസ അന്നാര, സെക്രെട്ടറി നജീബ് തിരൂർ എന്നിവർ സംബന്ധിച്ചു.