വീണ്ടും ദുരൂഹ മരണം;വയോധിക തലക്കടിയേറ്റ് മരിച്ച നിലയിൽ, മോഷണത്തിനിടെ കൊലപാതകമെന്ന് സൂചന, 25 പവനോളം കാണാനില്ല.
25 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു
മലപ്പുറം: എടപ്പാൾ തവനൂരിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് ഞായറാഴ്ച വൈകുന്നേരം ആറിന് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം.
മോഷണശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക വിവരം. 25 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്.
സ്വന്തം വീട്ടില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒറ്റക്ക് താമസിച്ചുവരികയായിരുന്നു 70 കാരിയായ ഇയ്യാത്തുട്ടി. കുറ്റിപ്പുറം എസ്.ഐ അഷ്‌റഫിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം പരിശോധന നടത്തി വരുന്നു.
കഴിഞ്ഞ വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു.