നിർധനരായ കുടുംബങ്ങൾക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചെട്ടിയാം കിണർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത്കെയറിന്റെ ഭാഗമായി പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജസ്‌ന ടീച്ചർ പതിനെഞ്ചാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മുസ്തഫ കൂനതിലിന് കിറ്റ് കൈമാറി ഉദ്ഘാടനം കർമ്മം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ്‌ ഉമ്മർ സി കെ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് സി കെ,പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷാജു കാട്ടകത്ത് , യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അക്ബർ ചെമ്മിളി, സെക്രട്ടറി റസീൽ അഹമ്മദ്‌, ഇൻകാസ് പ്രസിഡന്റ്‌ ഹബീബ് റഹ്‌മാൻ, കുഞ്ഞിമൊയ്‌തീൻ കുട്ടി, റസാഖ്‌ പി കെ, കുഞ്ഞേനി, ഷാജി തുടങ്ങിയവർ പങ്കെടുത്തു.