വാക്സിനേഷൻ പൂർത്തിയാക്കി ക്ലാസ്സുകൾ ഉടൻ ആരംഭിക്കും.

18-23 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിൻ നൽകും. വാക്സിനേഷൻ പൂർത്തിയാക്കി ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കോളേജ് വിദ്യാർഥികൾക്ക് വാക്സിൻ ഉടൻ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18-23 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിൻ നൽകും. വാക്സിനേഷൻ പൂർത്തിയാക്കി ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മെഡിക്കൽ വിദ്യാർഥികൾക്ക് ജൂലൈ 1 മുതൽ ക്ലാസ്സ് തുടങ്ങും. അവർക്കെല്ലാവർക്കും വാക്സിൻ ലഭ്യമായതിനെ തുടർന്നാണ് ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചത്.

 

സ്കൂൾ അധ്യാപകരുടെ വാക്സിനേഷന് മുൻഗണന നൽകി പൂർത്തിയാക്കും. കുട്ടികളുടെ വാക്സിൻ ലഭ്യമാവുന്ന മുറയ്ക്ക് വിതരണം ചെയ്യും. കോവാക്സിൻ പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.