മലപ്പുറം ജില്ല വിഭജനം മാസ് മെയിലിങ് സംഘടിപ്പിച്ചു
മലപ്പുറം: ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മലപ്പുറം ജില്ല വിഭജിച് തിരൂർ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.ഡി. പി.ഐ മുഖിമന്ത്രിക്ക് മാസ് മെയിലിങ് പ്രോഗ്രാം സംഘടിപ്പിച്ചു. തിരൂർ മണ്ഡലം തല ഉത്ഘാടനം എസ്,.ഡി. പി. ഐ മലപ്പുറം ജില്ല സെക്രെട്ടറി മുസ്തഫ പാമങ്ങാടൻ നിർവഹിച്ചു.
വിദ്യഭ്യാസ -ആരോഗ്യ ,പൊതു ഭരണസംവിധാനങ്ങളിലൂടെ ലഭിക്കേണ്ട സൗകര്യങ്ങളും വിഭവങ്ങളും ജില്ലക്ക് ജനസംഖ്യാനുപാതികമായി ലഭിക്കാതെ നിഷേധിക്കപ്പെടുകയാണ്. ഇത് തീർത്തും നീതി നിഷേധവും അരിക് വൽക്കരണവുമാണ്. 3550 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണവും 50 ലക്ഷത്തോളം ജനസംഖ്യയുമുള്ള ജില്ലയുടെ പകുതി വലിപ്പവും ജനസംഖ്യയുമുള്ള മറ്റു ജില്ലകളിൽ മലപ്പുറം ജില്ലയേക്കാൾ സൗകര്യങ്ങളും സർക്കാർ സംവിധാനങ്ങളുമുണ്ട്. കാരണം , കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭൂരിപക്ഷം പദ്ധതികളും ഓഫീസുകളും ഉദ്യോഗസ്ഥരെയും അനുവദിക്കുന്നത് ഒരു ജില്ലക്ക് ഒന്ന് എന്ന മാനദണ്ഡം വെച്ചാണ്.അതുകൊണ്ട് തന്നെ ജില്ല വിഭജിക്കുക എന്നത് തീർത്തും അനിവാര്യമാണ്. തിരൂർ മണ്ഡലം തല മാസ് മെയിലിങ് പ്രോഗ്രാമിന് നേതാക്കളായ ഹംസ അന്നാര, നജീബ് തിരൂർ, അൻവർ, മുനീർ എന്നിവർ നേതൃത്വം നൽകി.