പത്തു ലക്ഷം കടന്നു ജില്ലയിലെ വാക്സിനേഷൻ
മലപ്പുറം ജില്ലയില്‍ 10,03,863 പേര് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. ഇതില്‍ 8,22,479 പേര്‍ക്ക് ഒന്നാം ഡോസും 1,81,384 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
കോവിഡ് വാക്സിന് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,33,794 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 3,562 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 5,92,175 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 1,17,994 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 42,219 പേര്‍ക്ക് ഒന്നാം ഡോസും 28,907 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 20,744 പേര്‍ക്ക് ഒന്നാം ഡോസും 18,021 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.