തിരൂര്‍ ആര്‍.ഡി.ഒ ചുമതലയേറ്റു
തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസറായി പി.സുരേഷ് ചുമതലയേറ്റു.

ഏറനാട് താലൂക്ക് തഹസില്‍ദാര്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പാലക്കാട് കിന്‍ഫ്രാ ഓഫീസില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ട്, തിരുവല്ല റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയാണ്.