Fincat

കോവിഡ് 19 വളിയണ്ടിയർമാരെ ആദരിച്ചു.

തിരൂർ : കോവിഡ് 19 വളിയണ്ടിയർ മാരെ ആദരിച്ചു. നന്മ ഫൗണ്ടേഷൻ സാദരം 2.0 തിരൂർൽ സംഘടിപ്പിച്ച കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും നാടും, നഗരവും വിറങ്ങലിച്ചു നിൽക്കേ, സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചു കൊണ്ട് രോഗികൾക്ക് യഥാസമയം ചികിത്സലഭ്യമാക്കുവാനും, മരണപ്പെട്ടവരുടെ ഭൗതിക ശരീരം യഥാവിധി സംസ്ക്കരിക്കുന്നതിനും, മറവ് ചെയ്യുന്നതിനും സ്വന്തം ജീവൻ പോലും വക വെക്കാതെ മുന്നോട്ട് വന്ന സന്നദ്ധരായ വ്യക്തികളെ ആദരിക്കുന്ന പരിപാടിയിൽ SDPI തിരൂർ മണ്ഡലത്തിലെ വളിയണ്ടർമാരായ ഫിറോസ് നൂറുമൈതാനം, ഷെമീർ ഉണ്ണിയാൽ, ശിഹാബ് ചെറിയമുണ്ടം, നൗഫൽ ചെറിയമുണ്ടം, ഹമീദ് പയ്യനങ്ങാടി, അൻസാർ മുത്തൂർ എന്നിവരെ ആദരിച്ചു.

1 st paragraph

ആദരിക്കൽ ചടങ്ങിന്റെ ഉത്ഘാടന കർമം തിരൂർ മുൻസിപ്പൽ ചെയർപേഴ്‌സൻ AP.നസീമ നിർവഹിച്ചു. വളിയണ്ടിയർ മാർക്കുള്ള സർട്ടിഫിക്കറ്റും, ഉപഹാരവും നന്മ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് മെമ്പർ ഇബ്നു വഫ യിൽ നിന്നും SDPI മണ്ഡലം വളിയണ്ടിയർ ക്യാപ്റ്റൻ ഫിറോസ് ഏറ്റുവാങ്ങി. ചടങ്ങിൽ മണ്ഡലം ആക്ടിങ് പ്രസിഡന്റ്‌ ഹംസ അന്നാര, സെക്രെട്ടറി നജീബ് തിരൂർ എന്നിവർ സന്നിദ്ധരായി.

2nd paragraph