ഇന്നു മുതൽ കൂടുതൽ ഇളവുകൾ; ക്ഷേത്രങ്ങളിലും പ്രവേശനാനുമതി.

ക്ഷേത്രങ്ങളില്‍ പൂജ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ. ടിപിആർ അനുസരിച്ച് തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ A,B,C,D എന്നി വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾക്ക് ഇളവ്. ടിപിആർ 24 ന് മുകളിൽ സി, ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും.

അക്ഷയ കേന്ദ്രങ്ങൾ അടക്കമുള്ള ജനസേവന കേന്ദ്രങ്ങൾ പ്രർത്തിക്കും. ബാങ്കുകൾ പ്രവർത്തിക്കാമെങ്കിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇടപാടുകാർക്ക് നേരിട്ട് ബാങ്കിൽ എത്തിനാകില്ല. അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് ഇൻഡോർ ടെലിവിഷൻ പരമ്പര ചിത്രീകരണത്തിന് ഇന്നുമുതൽ അനുമതിയുണ്ട്.

ക്ഷേത്രങ്ങളിലും ഇന്നുമുതൽ പ്രവേശനാനുമതിയുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. ഒരു ദിവസം 300 പേര്‍ക്കാണ് പ്രവേശനം. ഭക്തര്‍ക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല.

ഇന്നു മുതല്‍ വിവാഹത്തിനും അനുമതിയുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വീഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഒരു സമയം 15 വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താം. ഭക്തജനങ്ങള്‍ക്ക് ശ്രീകോവിലില്‍ നിന്ന് നേരിട്ട് പ്രസാദം ലഭിക്കില്ല. ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണം. സപ്താഹം, നവാഹം എന്നിവയ്ക്ക് അനുമതിയില്ല. എന്നാല്‍ സാമൂഹിക അകലം പാലിച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍ പൂജ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

മലപ്പുറം ജില്ലയിൽ 9 തദ്ദേശ സ്ഥാപനങ്ങൾ A സോണിൽ; ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ള D സോണിൽ 4 പഞ്ചായത്തുകളും

എ സോൺ

ഒഴൂർ, കാലടി, പുഴക്കാട്ടിരി, ഏലംകുളം, മൊറയൂർ, മൂത്തേടം, മുതുവല്ലൂർ, കരുളായി പഞ്ചായത്തുകളും മലപ്പുറം മുനിസിപ്പാലിറ്റിയും.

D സോൺ

പെരുമണ്ണ ക്ലാരി, മാറഞ്ചേരി, കാളികാവ്, വഴിക്കടവ് പഞ്ചായത്തുകൾ

 

67 തദ്ദേശ സ്ഥാപനങ്ങൾ B സോണിലും 26 തദ്ദേശ സ്ഥാപനങ്ങളിൽ C സോണിലും.