മഞ്ചേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടു ; രണ്ട് പേർ മരിച്ചു, ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

മലപ്പുറം : മഞ്ചേരി പന്തല്ലൂർ മില്ലിൻപടിയിലാണ് കുളിക്കാനിറങ്ങിയ നാല് കുട്ടികൾ ഒഴുക്കിൽ പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഫാത്തിമ ഇസ്രത്ത് (19), ഫാത്തിമ ഫിദ (13) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.കാണാതായ മറ്റൊരു കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മരണപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.