കൗമാരക്കാരന് നേരെ പ്രകൃതി വിരുദ്ധ പീഡനം; അഞ്ചു പേർ അറസ്റ്റിൽ

ചാവക്കാട്: പ്രായപൂർത്തിയാവാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികർ അടക്കം അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .ഒരുമനയൂർ കരുവാരകുണ്ട് പണിക്കവീട്ടിൽ മുഹമ്മദുണ്ണി മകൻ കുഞ്ഞുമൊയ്‌ദുണ്ണി 68 , കരുവാരകുണ്ട് കല്ലുപറമ്പിൽ വീട്ടിൽ സെയ്തു മുഹമ്മദ് മകൻ സിറാജുദ്ധീൻ 52 , പാലാംകടവ് രായ്മാരക്കാർ വീട്ടിൽ , അലവി മകൻ അബ്ദുൽ റൗഫ് 70 , കരുവാരകുണ്ട് പണിക്കവീട്ടിൽ പറമ്പിൽ മൊയ്തു മകൻ അലി 63 , കടപ്പുറം വട്ടേക്കാട് വലിയകത്തു വീട്ടിൽ സെയ്തു മകൻ നിയാസ് 32 എന്നിവരെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയപ്രസാദ് കെ പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

വാട്ട്സ് ആപ്പ് സന്ദേശം ചോർന്നതിനെ തുടർന്ന് സംഭവുമായി ബന്ധപെട്ടു കേസിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ ചില നാട്ടുകാർ സദാചാര പോലീസ് ചമഞ്ഞു മർദിച്ചിരുന്നു . ഇതോടെയാണ് കാര്യം പുറത്തറിയുന്നതും തുടർന്ന് ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ചാവക്കാട് പോലീസ് നടത്തിയ വളരെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത് .

എസ് ഐ മാരായ രാജേഷ് സി കെ , നൗഷാദ് സി കെ , യാസിർ എ , സുനു എ എസ് ഐ മാരായ സജിത്ത്, ബിന്ദുരാജ്, ബാബു, വിനോദ്, സുധാകരൻ എസ് സി പി ഒ മാരായ ഷുക്കൂർ ,പ്രജീഷ് , ജിജി ,വനിതാ പോലീസ് ഉദ്യോഗസ്ഥരായ സൗദാമിനി, ഗീത, ഷൗജത്ത് സിപിഒ മാരായ ശരത്ത് , ആഷിഷ് , ഷിനു , ശബരികൃഷ്ണൻ , റെജിൻ സി രാജൻ , വിനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.