അധ്യാപക ഒഴിവുകളില്‍ നിയമനം നടത്താത്തത് കുട്ടികളോടുള്ള വെല്ലുവിളി

 മലപ്പുറം : വിരമിക്കല്‍ മൂലവും സ്ഥലം മാറ്റം കാരണവും ഒഴിഞ്ഞുകിടക്കുന്ന ആയിരത്തില്‍പരം പ്രധാനാധ്യാപക തസ്തികകളിലും അധ്യാപക ഒഴിവുകളിലും നിയമനം നടത്താത്തത് കുട്ടികളെയും രക്ഷിതാക്കളെയും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് എ പി അനില്‍ കുമാര്‍ എം എല്‍ എ,ആരോപിച്ചു. കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാതല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാതല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ ജില്ലാ പ്രഡിഡന്റ് രഞ്ജിത്ത് വലിയാത്ര അധ്യക്ഷം വഹിച്ച യോഗത്തില്‍ സെക്രട്ടറി ഹാരിസ് ബാബു കെ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ മനോജ് കുമാര്‍ സ് ,ബിനൂപ് കുമാര്‍ കെ പി, സുബോധ് പി ജോസഫ്, റിഹാസ് നടുത്തൊടി, രഞ്ജിത്ത് മങ്കട, നിഷ കൈനിക്കര, പാത്തുമ്മ വിപി, റാബിയ കെ,എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.