സെമി ഹൈസ്പീഡ് റെയിൽ- മന്ത്രിയ്ക്ക് നിവേദനം നല്കി.
തിരുന്നാവായ: നിർദിഷ്ട തിരുവനന്തപുരം- കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽപാത കടന്ന് പോകുന്ന പല്ലാർ നിവാസികൾ ആശങ്കയിൽ . എണ്ണൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വളരെ ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ കീറിമുറിച്ചു കൊണ്ടാണ് പുതിയ റെയിൽ പാത കടന്നുപോകുന്നത്.നിരവധി വീടുകൾ കുടിയൊഴിപ്പിക്കപ്പെടുന്നതോടൊപ്പം അനേകം കൃഷിയിടങ്ങൾ, താമരക്കായൽ എന്നിവയും നഷ്ടപ്പെടും. വിവിധയിനം ദേശാടന പക്ഷികളുടെ ആവാസകേന്ദ്രം കൂടിയായ ഈ പ്രദേശം നഷ്ടപ്പെട്ടാൽ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതത്തിന് ഇടയാക്കും.
അതിനാൽതന്നെ നിർദ്ദിഷ്ട റെയിൽപാത ജനസാന്ദ്രത കുറഞ്ഞ പരിസ്ഥിതിക്ക് ദോഷമില്ലാത്ത മറ്റേതെങ്കിലും മേഘലയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സി.പി.ഐ (എം) പല്ലാർ ബ്രാഞ്ച് കമ്മറ്റി സംസ്ഥാന റെയിൽവകുപ്പ് മന്ത്രി ശ്രീ.വി.അബ്ദുറഹിമാന് നിവേദനം നല്കിയത്.ബ്രാഞ്ച് സെക്രട്ടറി സുബ്രഹ്മണ്യൻ കരിമ്പനക്കൽ, എൽ.സി.അംഗം വേലായുധൻ വരിപ്പാടത്ത്, ബ്രാഞ്ച് അംഗം വിനോദ് കിഴുവത്ത് എന്നിവർ ചേർന്ന് നിവേദനം കൈമാറി.