വിദ്യാഭ്യാസ മേഖലയിൽ സഹായം നൽകാനായി യൂത്ത് ലീഗ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
എടപ്പാൾ: പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ സൗജന്യമായി നൽകാൻ യൂത്ത് ലീഗ് മേഖല കമ്മറ്റി തലമുണ്ടയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ 8, 9 വാർഡ് കമ്മറ്റികളാണ് വിദ്യാഭ്യാസ മേഖലയിൽ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ആദ്യ ബിരിയാണി പൊതി വിതരണം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വി.കെ എ മജീദ് അദ്ധ്യക്ഷനായി
അഷ്റഫ് കോക്കൂർ മുഖ്യാഥിതിയായിരുന്നു വി കെ എം ഷാഫി, റഫീഖ് പിലാക്കൽ കുട്ടി എടപ്പാൾ, ഷറഫുദ്ദീന്‍ എടപ്പാൾ, കെ.വി ബാവ , അദീബ്, റസാഖ് അയിലക്കാട്, അജ്മൽ വെങ്ങിനിക്കര , ഇസ്മായില്‍ കോടിയിൽ,അഫ്സല്‍.ടി, നബീബ് എന്നിവർ സംസാരിച്ചു. പ്രദേശത്ത് 700 ബിരിയാണി പൊതികൾ പ്രവർത്തകർ വിൽപ്പന നടത്തി.