ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്കും തിരിച്ചും നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് അനുമതി നൽകി കുവൈത്ത്.

പുതിയ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല

കുവൈറ്റ് സിറ്റി : ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്ക് കുവൈറ്റിൽനിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം അനുമതി നൽകി. ബോസ്നിയ, ഹെർസഗോവിന, ബ്രിട്ടൻ, സ്പെയിൻ, അമേരിക്ക, നെതർലാന്റ്സ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമ്മനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് നേരിട്ടുള്ള സർവീസിന് മന്ത്രി അനുമതി നൽകിയത്.

 

അതേ സമയം പുതിയ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല ഓഗസ്റ്റ് 1 മുതലാണ് ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് പ്രവേശനാനുമതി ഉള്ളത്.