അധ്യാപികയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂൾ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

തിരുവത്ര കുമാർ സ്കൂളിലെ അധ്യാപകനായ തിരുവത്ര മത്രംക്കോട്ട് ശ്രീവത്സൻ ഭാര്യ സിനി (42)യാണ് മരിച്ചത്.

 

വീടിനടുത്ത് പുതുതായി പണികഴിപ്പിച്ച ഔട്ട് ഹൌസിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ് മൂന്നര മണിയോടെയായിരുന്നു സംഭവം. ഉടനെതന്നെ വീട്ടുകാർ താഴെ ഇറക്കി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

ശവസംസ്കാര കർമ്മം നാളെ വീട്ടുവളപ്പിൽ.

 

മക്കൾ : ശ്രേയസ്സ്, തേജസ്, ചൈതന്യ.