സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കുണ്ടൂര്‍ സ്വദേശിനിയായ 17 കാരിയെ നിയാസ് കാറില്‍ വച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്ന വിവരം അപ്പോഴാണ് അറിയുന്നത്.

തിരൂരങ്ങാടി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിലായി.

 

വാഹന പരിശോധനക്കിടെ മലപ്പുറം മമ്പുറത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്. മുഹമ്മദ് നിയാസ് (22), മുഹമ്മദ് ഷാഹിദ് (20), അബു താഹിര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം, ഷെയര്‍ ചാറ്റ് എന്നിവയിലൂടയാണ് പ്രതികള്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയിരുന്നത്.

മൂന്ന് യുവാക്കളും ഒരു പെണ്‍കുട്ടിയും സഞ്ചരിച്ച വാഹനം പൊലീസ് പരിശോധനയ്ക്കിടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാല് പേരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ഇവര്‍ നല്‍കിയ മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ സഹായിച്ചത്. തുടര്‍ന്ന് നാല് പേരെയും തിരൂരങ്ങാിടി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുണ്ടൂര്‍ സ്വദേശിനിയായ 17 കാരിയെ നിയാസ് കാറില്‍ വച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്ന വിവരം അപ്പോഴാണ് അറിയുന്നത്.