വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം

ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

വളാഞ്ചേരി: സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ്  അപകടം.

മുബൈ ൽ നിന്നും കൊല്ലത്തേക്ക് ബിസ്ക്കറ്റുമായി പോകുന്ന ടി.എൻ 52 ജെ 3364 ലോറിയാണ് അപകടത്തിൽപ്പെട്ടത്.

പ്രധാന വളവിൽ നിന്നും താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മുരുകൻ (37) മണികണ്ഡൻ (27) എന്നിവരെ നിസ്സാര പരിക്കുകളോടെ വളാഞ്ചേരി സ്വകാര്യ ആശ്യപത്രിയിൽ പ്രവേശിപ്പിച്ചു

 

വളാഞ്ചേരി എസ്.എച്ച്.ഒ പി എം ഷമീർ, എസ്ഐ ബെന്നി, ഹൈവെ എസ് ഐ ബലരാമാൻ സി പി ഒ അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.