കോട്ടക്കുന്ന്: പരിസരവാസികളുടെ ജീവൻ സംരക്ഷിക്കണം

മലപ്പുറം: കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ നിന്നുള്ള ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ കോട്ടക്കുന്നിൽ വീണ്ടും വിള്ളൽ വന്നത് നാട്ടുകാരെയും, പരിസരവാസികളെയും, ആശങ്കയിലാക്കിയിരിക്കുകയാണു്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നു് സ്ഥലം സന്ദർശിച്ച എൻഫ്രീ സംസ്ഥാന പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കോട്ടക്കുന്നിൽ വിള്ളലുണ്ടായ സ്ഥലം എൻ – ഫ്രീ സംസ്ഥാന പ്രതിനിധി സംഘം സന്ദർശിക്കുന്നു.

ഇത്തരം കാര്യങ്ങൾ അന്യോഷിക്കുന്നതിന് കേന്ദ്ര ദുരന്തനിവാരണ സമിതി വിദഗ്ദ സംഘം കോട്ടക്കുന്നു് സന്ദർശിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. എൻ ഫ്രീ സംസ്ഥാന ജനറൽ സെക്രട്ടറി ഫഹദ് പാങ്ങാട്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ കൊടക്കാടൻ, ദേശീയ ട്രഷറർ കാപ്പൻ ശംസുദ്ധീൻ, യൂത്ത് ഫോറം ജില്ലാ സെക്രട്ടറി K.V. സൈഫുദ്ധീൻ, കോട്ടക്കുന്ന് വാർഡ് കൗൺസിലർ ഷബീർ PSA, ഒ. എം. ഗഫൂർ, എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.