ചെമ്മാട് മെഗാ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് നാളെ തുടങ്ങും

തിരൂരങ്ങാടി നഗരസഭയുടെയും തിരൂരങ്ങാടി നഗരാരോഗ്യ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ചെമ്മാട് തൃക്കുളം സ്‌കൂളില്‍ മെഗാ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് നടത്തും.

കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി നഗരസഭയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനാണ് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ രണ്ടു ദിവസങ്ങളിലായി മെഗാക്യാമ്പ് നടത്തുന്നത്. ചെമ്മാട് പരിസരത്തുള്ളവരും പോസിറ്റീവായ വീടുകളിലെ പ്രൈമറി കോണ്ടാക്ടുള്ളവരും ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.