പുറങ്ങ് യുത്ത് കെയർ ബിരിയാണി ചാലഞ്ച് നടത്തി

പൊന്നാനി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കും ഫണ്ട് സമാഹരിക്കുവാൻ പുറങ്ങ് മേഖല യുത്ത് കെയർ ബിരിയാണി ചാലഞ്ച് നടത്തി . അർബൻ ബാങ്ക് ചെയർമാൻ എം.വി.ശ്രീധരൻ മാസ്റ്റർ വിതരണം സി.എം.ഹനീഫക്ക് നൽകി ഉദ്ഘാടനം ചെയ്തു. 

ഷെഹീൽ മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.

പുറങ്ങ് യുത്ത്കെയർ നടത്തിയ നിരവധി പ്രവർത്തനങ്ങൾ മാതൃകാ പരമായിരുന്നെന്നും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ട് പ്രവർത്തിക്കുന്ന ഒരു കാലത്താണ് ജീവിക്കുന്നതെന്ന ബോദ്ധ്യം നിറവേറ്റുന്നതാണ് യഥാർത്ഥ സാമൂഹ്യ പ്രവർത്തനമെന്നും അർബൻ ബാങ്ക് ചെയർമാൻ എം.വി.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

 

ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, പഞ്ചായത്ത് മെമ്പർ കെ.കെ.അബ്ദുൾ ഗഫൂർ, ഒ.സി. സലാഹുദ്ധീൻ, എം.വി.രൂപേഷ്, എം.വി. റിനിൽ , ഷാഫി, മഹേഷ്, സി.റജി, ജിബിൻ ലാൽ, സി.ഷെമീം, ഹാരിസ് ബാബു, ജിഷ്ണു എന്നിവർ പ്രസംഗിച്ചു.

 

ജനജീവിതം ദുസ്സഹമായ ഈ മഹാമാരിയുടെ കാലഘട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ചാലഞ്ചിൽ ആയിരത്തിൽ പരം ആളുകൾ പങ്കാളിയായി.