ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി മലപ്പുറം ജില്ലയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കുടിവെള്ള പദ്ധതി പൂർത്തീകരിച്ച ജില്ലയാക്കി മാറ്റുവാനുള്ള ക്രിയാത്മക പദ്ധതിക്ക് രൂപം നൽകി. 

നഗരസഭകൾ ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ താനൂർ നഗരസഭയുടെ വിതരണശൃംഖലക്കാവശ്യമുള്ള 65 കോടി കിഫ്ബി പദ്ധതിയിൽ നിന്ന് കണ്ടെത്തുന്നതിനും തീരുമാനിച്ചു. 

മലപ്പുറം ജില്ലയിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം മന്ത്രി വി.അബ്ദുറഹിമാൻ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്നു.

ജില്ലയിലെ കിഫ്‌ബി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതോടൊപ്പം മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ  ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി മലപ്പുറം ജില്ലയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കുടിവെള്ള പദ്ധതി പൂർത്തീകരിച്ച ജില്ലയാക്കി മാറ്റുവാനുള്ള ക്രിയാത്മക പദ്ധതിക്ക് രൂപം നൽകി.

 

താനൂർ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂർ,  നിറമരുതൂർ പഞ്ചായത്തുകളിലെ വിതരണശൃംഖല ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി പൂർത്തിയാക്കുവാൻ ധാരണയായി. പദ്ധതിയുടെ ആദ്യ ഘട്ടം ഇതിനകം പൂർത്തിയായിട്ടുണ്ട്

 

നഗരസഭകൾ ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ താനൂർ നഗരസഭയുടെ വിതരണശൃംഖലക്കാവശ്യമുള്ള 65 കോടി കിഫ്ബി പദ്ധതിയിൽ നിന്ന് കണ്ടെത്തുന്നതിനും തീരുമാനിച്ചു. 

 

അതോടൊപ്പം താനാളൂർ, നിറമരുതൂർ, താനൂർ എന്നിവിടങ്ങളിലെ ഉപ ടാങ്കുകളുടെ നിർമ്മാണം തടസ്സങ്ങൾ നീക്കി അതിവേഗം  പൂർത്തീകരിക്കുന്നതിനും ധാരണയായി.

ജലവിഭവ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ ഉദ്യോഗസ്ഥർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു