മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം

മലപ്പുറം : കോവിഡ് മഹാമാരി മൂലം കടക്കെണിയിലായ വ്യാപാരി സമൂഹത്തെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി കേറ്റഗറി നിച്ചയിച്ച് ഓരൊ വിഭാഗം കടകളും തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട വ്യാപാരി കൂട്ടായ്മ സംസ്ഥാന കമ്മറ്റി സർക്കാറിനോടാവശ്യപ്പെട്ടു. ബലി പെരുന്നാൾ . ഓണം പ്രമാണിച്ച് വസ്ത്ര വ്യാപാരങ്ങൾ അടഞ്ഞ് കിടക്കുന്നത് വ്യാപാരികൾക്കും പൊതു സമൂഹത്തിനും ഏറെ പ്രയാസം സൃഷ്ടിക്കും എന്നതിനാൽ ബന്ധപ്പെട്ടവർ എത്രയുംപ്പെട്ടൊന്ന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ മീറ്റിംഗ് സംസ്ഥാന ചെയർമാൻ ജലീൽതൊട്ടിയിൽ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഭരതൻ പരപ്പനങ്ങാടി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി മാരായ ഹംസ പുത്തൂർ. മൊയ്തീൻ മൂന്നിയൂർ, ശശി മുല്ലേരി, സുരേന്ദ്രൻ കാസർകോഡ് , എന്നിവർ സംസാരിച്ചു.