കോട്ടക്കൽ ചങ്കുവെട്ടിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി.

കോട്ടക്കൽ: ചങ്കുവെട്ടി പൊട്ടിപ്പാറ റോഡിൽ ഫ്ലാറ്റിൽ പണം വെച്ച് ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിൽ നിന്നും3,83,100 രൂപയുംപിടിച്ചെടുത്തു.മലപ്പുറം ഡൗൺഹിൽ തണ്ടുതുലാൻ ഷിഹാബ്(51),വളാഞ്ചേരി വലിയപറമ്പിൽ മുഹമ്മദലി(55), കൊണ്ടോട്ടി തുറക്കൽ കെ.ജെ.ഹൗസിൽ കുഞ്ഞാലി(62), കോട്ടക്കൽ പറമ്പിലങ്ങാടി പള്ളിക്കാട്ടിൽ മൊയ്തീൻ(50), പറപ്പൂർ പാലപറമ്പിൽ മാട്ടിൽ അഹമ്മദ്(55), കുറ്റിപ്പാല കുന്നത്ത് കോമു(65), പെരുമണ്ണ ക്ലാരി പി.കെ ഹൗസ് ഹംസ (63), കോട്ടക്കൽ ഉദിരാണി കൈപ്പം ഹസ്സൻ(50)എന്നിവരാണ് അറസ്റ്റിലായവർ.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.എസ്.എച്ച്.ഒ എം കെ ഷാജി, സ്ക്വാഡ് അംഗങ്ങളായ ശശി പ്രശാന്ത്, കൃഷ്ണകുമാർ, മനോജ് കോട്ടക്കൽ ,സെബാസ്റ്റ്യൻ വർഗ്ഗീസ് എന്നിവരാണ് പരിശോധന നടത്തിയത്. പിടിയിലയവരെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.