Fincat

കൃത്രിമ അവയവങ്ങളുടെ വിതരണ ഉത്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.

തിരൂർ: ജില്ലാ ആസ്പത്രിയിലെ നിർമ്മിത അവയവ നിർമ്മാണ കേന്ദ്രത്തിൽ തയ്യാറാക്കിയ കൃത്രിമ അവയവങ്ങളുടെ വിതരണ ഉത്ഘാടനം തിരൂർ താഴെപാലം ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. 

1 st paragraph

ഒന്നര വർഷം മുൻപ് ആരംഭിച്ച നിർമിത അവയവ കേന്ദ്രത്തിൽ നിന്ന് തുടക്കത്തിൽ തന്നെ 25 പേർക്ക് വിവിധ നിർമിത അവയവങ്ങളും ഊന്നുപകരണങ്ങളും വിതരണം ചെയ്തിരുന്നു.

2nd paragraph

കോവിഡ് മൂലം നിർത്തിവെച്ചിരുന്ന സെന്ററിന്റെ പ്രവർത്തനം ജില്ലാ പഞ്ചായത്ത്‌ പ്രത്യേക ജോലിക്കാരെയും പരിശീലനാർത്ഥികളെയും വെച്ച് പുനരാരംഭിക്കുകയായിരുന്നു.

 

കൈ,കാലുകൾ, നട്ടെല്ലിൻ്റെ വളവ് നികത്തുന്നതിനുള്ള തൊറാകോലംബോസാക്രൽ ഓർത്തോസിസുകൾ, പാദങ്ങളിലെ തളർച്ച പരിഹരിക്കുന്നതിനുള്ള എ.എഫ്.ഒ, കെ.എഫ്.ഒ ഓർത്തോസിസുകൾ തുടങ്ങി ഭിന്നശേഷിയുള്ളവരിലെ ചലനപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒട്ടനവധി സഹായോപകരണങ്ങളുടെ നിർമാണം ഇവിടെ ആരംഭിച്ചിട്ടുണ്ട്.

 

ഡോ. ജാവേദ് അനീസാണ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇവക്ക് പൊതു വിപണിയിൽ ഏകദേശം 50 ലക്ഷം രൂപയോളം വിലവരും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ മയ്യേരി, മെമ്പർമാരായ ഫൈസൽ എടശേരി, വി.കെ.എം. ഷാഫി, എ.പി. സബാഹ്, എം. ഹംസ മാസ്റ്റർ, ഡോ.ബേബി ലക്ഷ്മി, ഡോ. ജാവേദ്, പി. ശ്രീനിവാസൻ, കൈനിക്കര ഷാഫി ഹാജി സംസാരിച്ചു.