കോപ്പ അർജന്റീനയ്ക്ക്; മഞ്ഞപ്പടയെ മുട്ടുകുത്തിച്ചത് ഒരു ഗോളിന്

1993 ന് ശേഷമുള്ള അർജന്റീനയുടെ ആദ്യ കിരീടമാണ്.

മാരക്കാന: കോപ്പ അമേരിക്കയിൽ ബ്രസീലിനെ കീഴടക്കി അർജന്റീനയ്ക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫൈനലിൽ ബ്രസീലിനെ തോൽപിച്ചത്.ഇരുപത്തിയൊന്നാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയാണ് വിജയ ഗോൾ നേടിയത്.

1993 ന് ശേഷമുള്ള അർജന്റീനയുടെ ആദ്യ കിരീടമാണ്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പ നേട്ടത്തിൽ അർജന്റീന ഉറുഗ്വേയുടെ ഒപ്പമെത്തി.