എസ് എം എ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

താനൂർ: സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ (എസ് എം എ ) വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേത്യത്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ നാലായിരത്തോളം മസ്ജിദ് ഇമാം – മദ്രസാ അധ്യാപകർ എന്നിവർക്ക് നൽകുന്ന ബലിപെരുന്നാൾ കിറ്റ് വിതരണം നടന്നത്

ജില്ലാ തലകിറ്റിൻ്റ ഉൽഘാടനം താനൂർ മൂച്ചിക്കൽ അറബി തങ്ങൾ മഖാം മസ്ജിദിൽ വെച്ച് കേരള വഖഫ് ഹജ്ജ് കാര്യ മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു ചടങ്ങിൽ എ സ് എം എ ജില്ലാ പ്രസിഡൻറ് സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി,പൂക്കോയ തങ്ങൾ

പൊൻമുണ്ടംസുലൈമാൻ ഇന്ത്യ നൂർ, അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, അഷ്കർ കോറാട്, സുലൈമാൻ ഹാജി ചെറുശോല, ബാവ മാസ്റ്റർ കാക്കത്തടം, മുയ്തീൻ മാസ്റ്റർ കണ്ണമംഗലം, ഹുസൈൻ മുസ് ലിയാർ പൊൻ മുണ്ടം, ഹനീഫ അരീക്കാട്, ബഷീർ ഹാജി,പനങ്ങാട്ടൂർ യൂനുസ് സഖാഫി നന്നമ്പ്ര സംബന്ധിച്ചു