Fincat

ഹയർ സെക്കൻ്ററി അധ്യാപകർ ആർ.ഡി.ഡി.ഓഫീസ് ധർണ്ണ നടത്തി

മലപ്പുറം: എയ്ഡഡ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകരുടെ ശമ്പള പരിഷ്ക്കരണം സമയബന്ധിതമായി പൂർത്തിയാക്കൂ ക, ഗ്രേഡുകൾ, പി.എഫ് ലോണുകൾ പാസ്സാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. ആർ.ഡി.ഡി.ഓഫീസിലെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികളിൽ നിയമനം നടത്തുക. അധ്യാപക, പ്രിൻസിപ്പൽ അപ്രൂവൽ നടപടികൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

1 st paragraph

ധർണ്ണ സംസ്ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഡോ: സി. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു കല്ലടിക്കോട്, അക്കാഡമിക്ക് കൗൺസിൽ കൺവീനർ മനോജ് ജോസ്, കെ.പി.സി.സി.അംഗം പി.ഇഫ്തിഖാറുദ്ധീൻ ,ഡോ.എ.സി. പ്രവീൺ, ഉണ്ണിക്കൃഷ്ണൻ അങ്ങാടിപ്പുറം, ഷാംകൊണ്ടോട്ടി, ഐ.എം.സാജിത്ത് എന്നിവർ പ്രസംഗിച്ചു.

2nd paragraph

തുടർന്ന് ഹയർ സെക്കണ്ടറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം നൽകി