താനൂർ സ്കൗട്ട് ഭവൻ; രേഖകൾ കൈമാറി
താനൂർ: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങുന്ന ആസ്ഥാന മന്ദിരത്തിന്റെ രേഖകൾ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ അധികൃതരിൽ നിന്നും സ്കൗട്ട് & ഗൈഡ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി.
നിർദ്ദിഷ്ഠ സ്കൗട്ട് ഭവന് ദേവധാർ സ്കൂളിൽ 50 വർഷം മുമ്പ് സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ച സ്കൂളിലെ പൂർവ്വാദ്ധ്യാപകനായിരുന്ന യശശരീരനായ എൻ.ജെ. മത്തായി മാസ്റ്ററുടെ സ്മരണയക്കായി എൻ .ജെ .മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ എന്ന പേരിൽ നാമകരണം ചെയ്യും. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഇ അനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം. ഗണേഷൻ, പ്രധാനാധ്യാപകൻ കെ.അബ്ദുസലാം .എസ്.എം.സി. ചെയർമാൻ അനിൽ തലപ്പള്ളി, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ അസോസിയേഷൻ സെക്രട്ടറി സി.വി.അരവിന്ദ്, ജില്ല ട്രെയിനിംഗ് കമ്മിഷണർ ബിജി മാത്യു, സ്റ്റാഫ് സെക്രട്ടറി കെ.ബിജു, സീനിയർ അസിസ്റ്റന്റ് ടി.സജീവ്, രക്ഷിതാക്കളുടെ പ്രതിനിധികളായ മുജീബ് താനാളൂർ, എം.സലിം എന്നിവർ സംസാരിച്ചു.