കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ധര്‍ണ്ണ നടത്തി

മലപ്പുറം : സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ മലപ്പുറം ഹെഡ് പോസ്‌റ്റോഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി എം.എ റസാഖ് ഉദ്ഘാടനം ചെയ്തു.

കെ സി ഇ സി ജില്ലാ പ്രസിഡന്റ് പി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.പി പരമേശ്വരന്‍ , രാജേന്ദ്ര ബാബു , കെ സുധീപ് എന്നിവര്‍ സംസാരിച്ചു