Fincat

32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കാലിക്കറ്റ് എയർപോർട്ട്, എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1843 ൽ എത്തിയ യാത്രക്കാരനായ മലപ്പുറം സ്വദേശി അബ്ദുൾ സലാംമിന്റെ ലഗ്ഗേജിൽ നിന്നും 776 ഗ്രാം ഭാരമുള്ള സംയുക്ത സ്വർണ്ണം 5 കാപ്സ്യൂളുകളുടെ ആകൃതിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി പിടിച്ചെടുത്തു. എക്‌സ്‌ട്രാക്റ്റുചെയ്യൽ പ്രക്രിയയ്ക്ക് ശേഷം പിടിച്ചെടുത്ത സ്വർണത്തിന്റെ മൊത്തം വിപണി മൂല്യം 32 ലക്ഷം രൂപ വരും.

1 st paragraph

വെങ്കട്ട് നായിക്, അസി. കമ്മീഷണർ. സൂപ്രണ്ട്മാർ സുധീർ കെ ഐസക് വർഗ്ഗീസ് തോമസ് വർഗീസ് പ്രേം പ്രകാശ് മീന ഇൻസ്പെക്ടർമാർ ചേതൻ ഗുപ്ത രാജീവ് കെ മിനിമോൾ ടി പ്രമോദ് എന്നിവർ പരിശോദനയ്ക്ക് നേതൃത്വം നൽകി.