കെ എസ് ടി യു, എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി

പൊന്നാനി: ഓൺലൈൻ പഠനം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പുവരുത്തുക., ഡിജിറ്റൽ ഡിവൈസ് എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക, പ്രധാനധ്യാപക തസ്തികയും അധ്യാപക തസ്തികകളും നികത്തുക, കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കുക. ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുക തുടങ്ങിയ വിദ്യാഭ്യാസ മേഖലയിൽ അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങൾ ഉന്നയിച്ചു കൊണ്ട് KSTU പൊന്നാനി ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി.

പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ഉൽഘാടനംചെയ്തു.

KSTU ജില്ലാ വൈസ് പ്രസിഡന്റ് ടി.സി.സുബൈർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം EPA ലത്തീഫ് സമര പരിപാടികൾ വിശദീകരിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി എം.പി.നിസാർ, യൂത്ത് ലീഗ് പ്രസിഡന്റ് ഫസലുറഹ്മാൻ, ഉപജില്ലാ ഭാരവാഹികളായ വി.കെ.മുഹമ്മദ്ശബീർ, സക്കീർ വെളിയങ്കോട്, കമാലുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.