Fincat

പുറത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്തു പേർക്ക് പരുക്കേറ്റു

പുറത്തൂർ: കളൂർ, ശാന്തിനഗർ, തൃത്തല്ലൂർ, എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചു കെണ്ടിരുന്ന ശാന്തിനഗർ പണിയൻ വീട്ടിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് റിയാൻ (4) , കളൂർ പണ്ടാരവളപ്പിൽ സുഭാഷ് ചന്ദ്ര ബോസിൻ്റെ മകൻ അനയ് കൃഷ്ണൻ (4) ,

1 st paragraph

കളൂർ അധികാര വളപ്പിൽ കദീജ (61) നീലിയാട്ടിൽ മുഹമ്മദലി (65), തൃത്തല്ലൂർ ആലിൻ ചുവട് സ്വദേശി വാലക്കൽ സാബിറ, അലി, ബിപി അങ്ങാടി സ്വദേശി .പ്രവീൺ കുമാർ ഡേവിഡ് (45) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.