യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു.

തിരൂർ: കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വ്യാപാരികൾക്ക് സാമ്പത്തികസഹായവും നികുതിയിളവുകളും നടപ്പിൽ വരുത്തുക വ്യാപാരികൾക്ക് വ്യാപാരം പുനസ്ഥാപിക്കുന്ന അതിനുവേണ്ട സാമ്പത്തിക സഹായം നൽകുക വ്യാപാരികളെ സഹായിക്കുന്നതിനുവേണ്ടി കുറഞ്ഞ നിരക്കിൽ വായ്പ സൗകര്യം ഏർപ്പെടുത്തുക ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം നിരക്ക് ഈടാക്കുക കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി സർക്കാർ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിരൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടി തിരൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് റിഷാദ് വെളിയംമ്പാട്ട് അദ്ധ്യക്ഷത വഹിച്ച പരിപാടി തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് സീനീയർ വൈസ്.പ്രസിഡന്റ് സെയ്ത് മുഹമ്മദ് ചെറുതോട്ടത്തിൽ പ്രതിഷേധാർഹ ഒപ്പ് ഇട്ടു കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ്.പ്രസിഡന്റ് അഡ്വ.സബീന മുഖ്യ പ്രഭാഷണം നടത്തി. തിരൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് യാസർ പയ്യോളി, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് റിയാസ് കൽപകഞ്ചേരി ,

ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അരുൺ ചെമ്പ്ര, നൗഫൽ ചെമ്പ്ര, അയ്യൂബ് അന്നാര എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രതിക്ഷേധ പ്രകടനത്തിന് ഷെബീർ നെല്ലിയാളി, യൂസഫ് തറമ്മൽ, നാസർ പൊറൂർ, നൗഷാദ് പരന്നേക്കാട്, സെമീർ ബാബു, സുരേഷ് ബാബു, നിസാർ, താജുദ്ദീൻ, ഷാജഹാൻ, ദിലീപ് എന്നിവർ നേതൃത്വം നൽകി.