ഓൺലൈൻ ക്ലാസ്സിന്റെ പേരിൽ വിദ്യാർത്ഥിനിയെ ചതിയിൽപ്പെടുത്തി വ്യാജ അധ്യാപകൻ
കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകന്റെ പേരില്‍ തന്നെ പരിചയപ്പെടുത്തിയപ്പോള്‍ സംശയം തോന്നിയില്ല. അശ്ലീല ചുവയോടെ സംസാരിച്ചതിനെ തുടര്‍ന്നു കുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു.
എടപ്പാൾ: ചങ്ങരംകുളത്ത് ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അധ്യാപകന് ചമഞ്ഞ് വിദ്യാര്‍ഥിനിയെ മൊബൈലില്‍ വിളിച്ച് അശ്ലീലചുവയോടെ സംസാരിച്ച സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.
പന്ത്രണ്ടു വയസുകാരിയെയാണ് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണെന്നും 20 കുട്ടികള്‍ക്കു ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ വിളിച്ചത്.
കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകന്റെ പേരില്‍ തന്നെ പരിചയപ്പെടുത്തിയപ്പോള്‍ സംശയം തോന്നിയില്ല. അശ്ലീല ചുവയോടെ സംസാരിച്ചതിനെ തുടര്‍ന്നു കുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു.ബന്ധുക്കള്‍ സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ് അധ്യാപകന് വ്യാജനാണെന്നു തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് സ്കൂളിലെ അധ്യാപകരും ബന്ധുക്കളും പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ ചങ്ങരംകുളം പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി നല്‍കിയതിനു ശേഷവും ഇയാള്‍ കുട്ടിയുടെ മൊബൈലില്‍ വിളിച്ചതോടെ വ്യാജനെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബാലാവകാശ കമ്മീഷന്, തിരൂര്‍ ഡിവൈഎസ്പി, മലപ്പുറം എസ്പി, വകുപ്പു മന്ത്രി എന്നിവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടണ്ട്.