നിറമരുതൂർ പഞ്ചായത്തിൽ അവിശ്വാസം പാസായി, എൽ ഡി എഫ് ഭരണ സമിതി പുറത്തായി
17 അംഗ ഭരണസമിതിയിൽ ലീഗ് 6, കോണ്ഗ്രസ് 3 എന്നിങ്ങനെ യു ഡി എഫിന് 9 അംഗങ്ങളും 8 സിപിഎം അംഗങ്ങളുമാണുള്ളത്.
തിരൂർ: നിറമരുതൂർ പഞ്ചായത്തിൽ എൽ ഡി എഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായി.
17 അംഗ ഭരണസമിതിയിൽ ലീഗ് 6, കോണ്ഗ്രസ് 3 എന്നിങ്ങനെ യു ഡി എഫിന് 9 അംഗങ്ങളും 8 സിപിഎം അംഗങ്ങളുമാണുള്ളത്.
കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു യു ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് തുല്യമായപ്പോൾ നറുക്കെടുപ്പിൽ എൽ ഡി എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. 6 മാസം കഴിഞ്ഞതിനെ തുടർന്നാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
പഞ്ചായത്ത് രൂപീകരണം മുതൽ എൽ ഡി എഫാണ് ഭരിക്കുന്നത്.