ഒരാഴ്ച കൂടി ലോക്ക്ഡൗൺ, കടകൾ രാത്രി എട്ടുവരെ
ശനി,ഞായർ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും, മൈക്രോ കണ്ടെയ്മെന്റ് സോൺ തിരിക്കും
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വരാത്ത സാഹചര്യത്തിൽ ഇളവുകളിൽ വലിയ മാറ്റമില്ലാതെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര കൊവിഡ് അവലോകനയോഗം തീരുമാനിച്ചു. അനുമതിയുള്ള ദിവസങ്ങളിൽ കടകളുടെ പ്രവർത്തനം രാത്രി എട്ടുമണിവരെ നീട്ടിയതാണ് പ്രധാന ഇളവ്.
നിയന്ത്രണങ്ങൾ അശാസ്ത്രീയമായതുകൊണ്ടാണോ രോഗവ്യാപനം കുറയാത്തതെന്ന് പരിശോധിക്കും.
കടുത്ത നിയന്ത്രണത്തിന് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കും.നാളെയും മറ്റെന്നാളുമായി രണ്ടരലക്ഷം പരിശോധന കൂടുതലായി നടത്തും.
കോഴിക്കോട് കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി, വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ബോധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ സ്ഥാപന നിയന്ത്രണം
എ:
ടി.പി.ആർ……… 5 വരെ
സ്ഥാപനങ്ങൾ: 75
ബി:
ടി.പി.ആർ……5- 10
സ്ഥാപനങ്ങൾ:391
സി:
ടി.പി.ആർ……10-15
സ്ഥാപനങ്ങൾ: 364
ഡി:
ടി.പി.ആർ……15+
സ്ഥാപനങ്ങൾ: 204
ഇളവുകൾ
എ, ബി, സി :
ബാങ്കുകൾ:തിങ്കൾ മുതൽ വെള്ളി വരെ
കടകൾ, സ്ഥാപനങ്ങൾ: നിശ്ചിത ദിവസം രാത്രി 8 മണി വരെ
ഇലക്ട്രോണിക്സ് കട: കൂടുതൽ ദിവസം പ്രവർത്തിക്കാം
ഡി:
ട്രിപ്പിൾ ലോക്ക് ഡൗൺ
മൈക്രോ കണ്ടെയ്ൻമെന്റ് സോൺ തിരിക്കും
മൈക്രോ കണ്ടെയ്മെന്റ്
കടകളും സ്ഥാപനങ്ങളും തുറക്കരുത്. വാഹന ഗതാഗതം പാടില്ല.എല്ലാ വീടുകളിലും പരിശോധന.
നിയന്ത്രണം പൊലീസിനും ആർ.ആർ.ടിക്കും.
സബ് കളക്ടർ, തദ്ദേശ സെക്രട്ടറി, ആർ.ആർ.ടി. മേധാവി, ആശാവർക്കർ, ഹെൽത്ത് ഇൻസ്പെക്ടർ, പൊലീസ് ഇൻസ്പെക്ടർ എന്നിവരങ്ങിയ സമിതി വിലയിരുത്തും.ക്വാറന്റൈൻ നേതൃത്വം സമിതി ഏറ്റെടുക്കും.