എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു
തിരൂർ: സർക്കാരിന്റെ ആശാസ്ത്രീയമായ കോവിഡ് പ്രതിരോധ രീതിയിൽ തകർന്ന വ്യാപാരി സമൂഹത്തിന്റെ ഉപജീവനത്തിനുള്ള ചെറുത്ത് നിൽപ്പിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ തിരൂരിലെ വിവിധ സ്ഥലങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
കോവിഡ് വ്യാപനം തടയാനെന്ന വ്യാജേന ആശാസ്ത്രീയമായ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ബീവറേജ് ഔട്ട്ലെറ്റുകൾക്ക് മുമ്പിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറുകണക്കിനാളുകൾ മദ്യത്തിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നത് പോലീസിന്റെ കണ്മുന്നിലും സംരക്ഷണത്തോടെയും ഒരുഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് മാസങ്ങളോളം അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങൾ നാമമാത്രമായി അനുവദിച്ച ഇളവുകൾ അക്ഷരംപ്രതി പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കുമ്പോൾ അവർക്ക് നേരെ ഭീഷണിയുയർത്തുകയും ഉപഭോക്താക്കളെ ഭയപ്പെടുത്തിയും കള്ളക്കേസുകളിൽ കുടുക്കിയും ഭാരിച്ച പിഴകൾ അടപ്പിച്ചും അങ്ങാടികളിൽ നിന്നും അടിച്ചോടിക്കുന്ന പോലീസ് രാജ് നടപ്പാക്കുന്ന ഭരണസംവിധാനം ആണ് കണ്ടു വരുന്നത് എന്ന് തിരൂരിൽ നടന്ന ജകീയ പ്രക്ഷോഭം ഉത്ഘാടനം നിർവഹിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂർ യൂണിറ്റ് സെക്രെട്ടറി സമദ് പ്ലസന്റ് ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
SDPI എന്ന രാഷ്ട്രിയ പാർട്ടി എക്കാലത്തും കച്ചവട ക്കാരുടെ പ്രായാസങ്ങളിൽ കൂടെ നിൽക്കുന്ന പാർട്ടിയായിട്ടാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത് എന്നും കേരളത്തിൽ ഈ വിഷയത്തിൽ വ്യാപാരികൾക്ക് ഏതു രീതിയിലും സഹായം അഭ്യർത്ഥിച്ചു മുന്നോട്ട് വന്നതും SDPI എന്ന പ്രസ്ഥാനം ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഇരട്ടത്താപ്പിനെതിരെ വ്യാപാരി സമൂഹത്തിനിടയിൽ നിന്നും വരുന്ന ഒറ്റപ്പെട്ട പ്രതിഷേധശബ്ദങ്ങളോട് ഭീഷണിയുടെയും ദാർഷ്ട്യത്തിന്റെയും ഭാഷയിൽ പ്രതികരിക്കുന്ന മുഖ്യമന്ത്രിയും കോവിഡ് പ്രതിരോധത്തിന്റെ മുഴുവൻ ഭാരവും വ്യാപരികളുടെ തലയിൽ കെട്ടിവെക്കുന്ന ഇപ്പോഴത്തെ രീതി അവസാനിപ്പിച്ചേ മതിയാകൂ എന്നും സമരത്തിന് ഐക്യദാർട്ട്യം പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ച ഗൾഫ് മാർക്കറ്റ് അസ്സോസിയേഷൻ സെക്രെട്ടറി ഇബ്നു വഫ പറഞ്ഞു.
തിരൂർ സെൻട്രൽ ജംഗ്ഷൻ പരിസരത്ത് നടന്ന പ്രതിഷേധത്തിൽ
SDPI തിരൂർ മുനിസിപ്പൽ സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശാഫി തിരുർ അധ്യക്ഷത വഹിച്ചു. ടെക്സ്‌റ്റയിൽ അസോസിയേഷൻ ട്രഷറർ ശിഹാബ് ലിയാ സിൽക്ക്, SDPI തിരൂർ മണ്ഡലം പ്രസിഡന്റ് ഹംസ അന്നാര, സെക്രട്ടറി നജീബ് തിരൂർ മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
തിരൂർ ചേമ്പർ ജനറൽ സെക്രട്ടറി പി.പി.അബ്ദുറഹ്മാൻ, ഓൾ കേരള ഫൂട്ട് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൂട്ട് എക്സ്പ്രസ്സ്, അലിബാവ, വ്യാപാരി വ്യവസായി ഏകോപന സമതി യൂത്ത് വിംഗ് പ്രസിഡന്റ് ഷെബീർ അസോസിയേറ്റഡ്, വ്യാപാരി വ്യവസായി സമിതിക്ക് വേണ്ടി ജാഫർ എന്നിവർ ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു.
ഫൈസൽ ബാബു ഏഴൂർ നന്ദി രേഖപ്പെടുത്തി.
സമാനരീതിയിൽ തിരൂരിന്റെ വിവിധഭാഗങ്ങളിൽ നടന്ന പ്രതിഷേധ സമരങ്ങൾക്ക് അനസ് ചെമ്പ്ര, കബീർ ഇല്ലത്തപ്പാടം, അബ്ദുറഹ്മാൻ കണ്ടാത്തിയിൽ, അബ്ദുറഹ്മാൻ മുളിയത്തിൽ, ഷെഫീഖ് അന്നാര, റഷീദ് സെഞ്ച്വറി മുതലായവർ നേതൃത്വം നൽകി.