വ്യാപാരി വ്യവസായി സമിതി അതിജീവന പ്രതിഷേധ സമരംസംഘടിപ്പിച്ചു
മലപ്പുറം : വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക, അശാസ്ത്രീയമായ ടി പി ആര്‍ നിര്‍ണ്ണയം പുനര്‍ക്രമീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിന് മുന്നിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും അതിജീവന പ്രതിഷേധ സമരം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച സമരം സംസ്ഥാന ട്രഷറര്‍ എസ്. ദിനേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷനായിരുന്നു.

ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സീനത്ത്ഇസ്മായില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. നിസാറലി, കെ.എന്‍.ഗിരീഷ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ടി. നാരായണന്‍ നന്ദി പറഞ്ഞു. ജില്ലയില്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും പ്രക്ഷോഭം നടന്നു