Fincat

‘കച്ചവടമല്ല കല്യാണം, മകള്‍ക്കൊപ്പം’ മഹിളാ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ പ്രതിജ്ഞയും പ്രതിഷേധ മാര്‍ച്ചും നടത്തി

മലപ്പുറം : കച്ചവടമല്ല കല്യാണം മകള്‍ക്കൊപ്പമെന്ന സന്ദേശമുയര്‍ത്തി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തുകയും ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

1 st paragraph

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി ഷഹര്‍ബാന്‍ അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ദേശീയ ജന. സെക്രട്ടറി ഫാത്തിമ റോസ്‌ന ഉദ്ഘാടനം ചെയ്തു.

2nd paragraph

സംസ്ഥാന സെക്രട്ടറിമാരായ ആലിപ്പറ്റ ജമീല, പ്രസന്നകുമാരി ടീച്ചര്‍, ജിഷ പടിയന്‍, മറിയക്കുട്ടി ടീച്ചര്‍, അനിത കിഷോര്‍, രാജശ്രീ, ആമിനമോള്‍, ഷെറീന ഇക്ബാല്‍, ഷക്കീല പരപ്പനങ്ങാടി, ഷീബ, ബിന്ദു കണ്ണന്‍, ഗീത അങ്ങാടിപ്പുറം , ശരണ്യ, ജിജി, സക്കീന, ആയിശക്കുട്ടി, റമീഷ ബക്കര്‍, സരസ്വതി ടീച്ചര്‍ പ്രസംഗിച്ചു.

മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ ധര്‍ണ്ണക്ക് മുന്നോടിയായി നടത്തിയ പ്രകടനം