Fincat

നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ കേസെടുത്തു.

കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത് പരാതിക്കാരി വാക്കാലും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ദിവസങ്ങൾക്ക് മുമ്പ് നൽകിയ പരാതി പൊലീസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചന്ന കുട്ടിയുടെ അമ്മയുടെ ആരോപണത്തിന് പിന്നാലെയാണ് പൊലീസ് നടപടി.

അയല്‍വാസിയായ യുവാവ് നാലര വയസുകാരിയായ കുട്ടിക്കും തനിക്കുമെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് വീട്ടമ്മയുടെ പരാതി . അതിക്രമം നേരിട്ടയുടൻ പരാതിയുമായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തിയെന്നും കുട്ടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചതടക്കം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കേസെടുക്കാതെ പോക്സോ കേസ് പൊലീസ് ഒത്തുതീർപ്പ് ആക്കിയെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു . പണം വാങ്ങി കേസ് ഒത്തു തീര്‍ന്നെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചതായും യുവതി പറയുന്നു.

കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത് പരാതിക്കാരി വാക്കാലും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അമ്മയെ ഉപദ്രവിച്ചെന്ന് മാത്രമേ പരാതിയിലുണ്ടായിരുന്നുള്ളൂവെന്നും പൊലീസ് പറയുന്നു. അതിനിടെ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ പൊലീസുകാർ സമ്മർദ്ദം ചൊലുത്തിയെന്ന് ചൂണ്ടിക്കാട്ടി അമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.