തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണം: തിരൂര്‍ നിവാസി കൂട്ടായ്മ
തിരൂര്‍ : മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂര്‍ പട്ടണത്തില്‍ അദ്ദേഹത്തിന് അനുയോജ്യമായ പ്രതിമ നിര്‍മ്മിച്ച് ആദരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂര്‍ നിവാസി കൂട്ടായ്മ കമ്മിറ്റി അംഗങ്ങള്‍ പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
തിരൂര്‍ നിവാസി കൂട്ടായ്മ കര്‍ക്കിടകം 1 ന് രാമായാണ മാസാചാരണ ദിനത്തില്‍ ടൗണ്‍ ഹാള്‍ പരിസരത്ത് നാളെ രാവിലെ 9 മണിക്ക് ടി.ജി മുരളി അയ്യര്‍ രാമായണ പാരായണം നടത്തുകയും തുടര്‍ന്ന് മന്ത്രി. ശ്രീ. വി. അബ്ദുറഹിമാന്, തിരൂര്‍ എം.എല്‍.എ കുറുക്കോളി മുയ്തീന്, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി.എ.പി നസീമ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് തിരൂര്‍ നിവാസി കൂട്ടായ്മ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അരുണ്‍ ചെമ്പ്ര, ജനറല്‍ സെക്രട്ടറി മുബാറക്ക് കൊടപ്പനക്കല്‍, വൈസ് പ്രസിഡന്റ് എം.എം. അലി, ബിജു അമ്പായത്തില്‍, വിശ്വന് തിരൂര്‍ എന്നിവര്‍ അറിയിച്ചു.