അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം, ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു
ന്യൂഡൽഹി: പുലിറ്റ്സർ നേടിയ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. റോയിട്ടേഴ്‌സ് ഫോട്ടോ വിഭാഗം തലവനാണ്.
കാണ്ഡഹാറിലെ സ്‌പിൻ ബോള്‍ഡാക് ജില്ലയിലാണ് അഫ്‌ഗാൻ സേനയുമായി താലിബാൻ ഏറ്റുമുട്ടിയത്. അഫ്‌ഗാനിസ്ഥാന്‍ സൈന്യത്തിനൊപ്പമാണ് ഡാനിഷ് യുദ്ധമേഖലയില്‍ എത്തിയത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്‌ഗാൻ മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്‌തു.
Terrible Terrible news. Our dearest Danish Siddiqui, Reuters Chief photojournalist, was killed in clashes in Spin Boldak district in Kandahar, Afghanistan. He was embedded with Afghan forces which came under attack by Taliban. Remember reporting with him on many assignments. RIP pic.twitter.com/htFvIT8MiG
— Aditya Raj Kaul (@AdityaRajKaul) July 16, 2021