അലവി കക്കാടൻ എൻ സി പിയിൽ ചേർന്നു
മലപ്പുറം: KSU, യൂത്ത് കോൺഗ്രസ് എന്നിവയുടെ മുൻ സംസ്ഥാന ഭാരവാഹിയും കോൺഗ്രസ് നേതാവുമായ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ അലവി കക്കാടൻ കോൺഗ്രസ് വിട്ട് NCP യിൽ ചേർന്നു
സംഘ്പരിവാറിന്റെ ദുർഭരണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുവാൻ കോൺഗ്രസിന് കഴിയില്ലെന്നും , പ്രതിപക്ഷ ദേശീയ പ്രാദേശിക പാർട്ടികളെ ഏകോപിപിച്ചുകൊണ്ട് മതേതര ശക്തികളെ ഒന്നിപ്പിക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് NCP എന്ന് ബോധ്യപ്പെട്ടതിനാലാണ് കോൺഗ്രസ് വിട്ട് NCP യിൽ ചേർന്നതെന്നും അലവി കക്കാടൻ വ്യക്തമാക്കി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ,
ദേശീയ പരിസ്ഥിതി മനുഷ്യാവകാശ സംഘടനയായ എൻ-ഫ്രീ എന്നിവയുടെ ദേശീയ അധ്യക്ഷനായി പ്രവർത്തിക്കുന്ന അലവി കക്കാടൻ അറിയപ്പെടുന്ന സംഘാടകനും പ്രാസംഗികനും ആണ്.അന്തരിച്ച കോൺഗ്രസ് നേതാവ് കെ.കരുണാകരന്റെ വിശ്വസ്ഥ അനുയായിയും തിരൂരങ്ങാടി ഉപ തെരഞ്ഞെടുപ്പിൽ ആന്റണിക്കെതിരെ മത്സരിച്ച സ്ഥാനാർത്ഥിയുമാണ്.
അലവി കക്കാടൻ കോൺഗ്രസ് വിട്ടതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രവർത്തകർ കോൺഗ്രസ് വിട്ട് NCP യിൽ ചേർന്നിട്ടുണ്ട്.ഇത് സംബന്ധിച്ച്NCP ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ചടങ്ങിൽ NCP ജില്ലാ പ്രസിഡന്റ്TN ശിവശങ്കരൻ അധ്യക്ഷം വഹിച്ചു