ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കും.
മലപ്പുറം: സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.
രണ്ടാഴ്ചയ്ക്കിടയിൽ ഇരട്ടിയോളം വർദ്ധനവാണ് ചിക്കന്റെ വിലയിലുണ്ടായിട്ടുള്ളത്. അന്യസംസ്ഥാനചിക്കൻലോബിയാണ് കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നത്.
സർക്കാർ വിഷയത്തിൽ അടിയന്തര നടപടികളെടുക്കണമെന്ന്കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.