വിവിധ മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ

താനൂർ, ഫറൂഖ്, കൊണ്ടോട്ടി, ചേവായൂർ, ഇരിങ്ങാലക്കുട, കാടാമ്പുഴ, പന്തീരങ്കാവ് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കളവ് കേസ് നിലവിലുണ്ട്.

തിരൂർ: വിവിധ മോഷണ കേസുകളിലെ പ്രതി തിരൂർ പൊലീസിൻ്റെ പിടിയിൽ. കൂട്ടായി ആശാൻപടി കാക്കച്ചീൻ്റെ പുരക്കൽ സഫുവാൻ (30 ) ആണ് അറസ്റ്റിലായത്.

പ്രതി സഫുവാൻ

ഞായറാഴ്ച പുലർച്ചെ തിരൂർ താഴേപ്പാലം വ്യാപാര ഭവനടുത്ത് പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ചതിൽ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോയാണ് വിവിധ കേസുകളിലെ പ്രതിയാണെന്ന് മനസിലാകുന്നത്. ഇയാളുടെ കൈയ്യിൽ നിന്നും രണ്ട് മൊബൈൽ ഫോണും മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

സഫുവാൻ വീടുകളിലും കടകളിലും മോഷണം നടത്തിയ കേസിലും വാഹന മോഷണ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. താനൂർ, ഫറൂഖ്, കൊണ്ടോട്ടി, ചേവായൂർ, ഇരിങ്ങാലക്കുട, കാടാമ്പുഴ, പന്തീരങ്കാവ് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കളവ് കേസ് നിലവിലുണ്ട്. മോഷണ കേസിൽ ഉൾപ്പെട്ട് കോഴിക്കോട് ജയിലിൽ കഴിഞ്ഞിരുന്ന പ്രതി മൂന്ന് മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. 

 

തിരൂർ എസ് ഐ ജലീൽ കറുത്തേടത്ത് എസ് ഐ മാരായ ബലരാജൻ, പരമേശ്വരൻ, എ എസ് ഐ ബിജു, സി പി ഒ മാരായ അഭിമന്യു, ലയണൽ, ഉണ്ണിക്കുട്ടൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.