കോവിഡ് കാല നികുതി ഇളവ് ഉത്തരവ് നൽകണം- കെട്ടിടഉടമകൾ
മലപ്പുറം: കോവിഡിൽ അടച്ചിട്ട കെട്ടിടങ്ങൾക്ക് നികുതി ഇളവ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണെന്ന തദ്ദേശ വകുപ്പ് മന്ത്രിയുടെ പ്രസ്താവന നടപ്പിലാക്കാൻ സർക്കാരിൻ്റെ ഉത്തരവ് വേണമെന്ന ഉദ്യോഗസ്ഥ നിലപാടിൽ കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമിതി യോഗം പ്രതിഷേധിച്ചു.കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കെട്ടിട ഉടമകൾക്ക് ആശ്വാസമായി ഒരു വർഷത്തെ കെട്ടിട നികുതി ഇളവ് നൽകാനും, നികുതി അടച്ചവർക്ക് അത് വരും വർഷത്തേക്ക് വകവെച്ചു കൊടുക്കുവാനും സർക്കാർ ഉത്തരവ് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.മുഖ്യമന്ത്രി, തദ്ദേശവകുപ്പ് മന്ത്രി എം.ഗോവിന്ദൻ മാസ്റ്റർ എന്നിവർക്ക് സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് നിവേദനം നൽകി.
കോവിഡിൽ അടച്ചിട്ട തിയേറ്ററുകൾക്കും, ഓഡിറ്റോറിയങ്ങൾക്കും ഒരു വർഷം നികുതി ഇളവ് നൽകിയ സർക്കാർ നടപടി യോഗം സ്വാഗതം ചെയ്തു.
പ്രസിഡൻ്റ് ഇല്ല്യാസ് വടക്കൻ അദ്ധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി പി.പി അലവിക്കുട്ടി, ട്രഷറർ ചങ്ങരംകുളം മൊയ്തുണ്ണി, സീനിയർ വൈ- പ്രസി കെ.എസ് മംഗലം, കൊളക്കാടൻ അസീസ്, മുഹമ്മദ് യൂനുസ്, പി.ഉമ്മർ ഹാജി, കെ.പി.മുസ്തഫ ഹാജി, പി.അഹമ്മദ് കോയ, അബ്ദുറഹ്മാൻ ഫാറൂഖി, എടപ്പറ്റ മുഹമ്മദലി, എം.സഹദേവൻ, കെ.മുഹമ്മദ് കുട്ടി, എ.എം ഹംസ, ഇ.മഹ്ബൂബ്, വി.ടി മുഹമ്മദ് റാഫി, മാമ്പള്ളി സലീം, ഇബ്നു ആദം, എടവണ്ണ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.