സ്റ്റേഡിയം വര്‍ക്കിനായി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ വര്‍ക്ക് നടത്തുന്ന കാരണത്താല്‍ ഈ പ്രദേശത്തെ മുഴുവന്‍ വെള്ളവും പാടത്തേക്ക് ഒഴുകി അവിടെനിന്ന് പുഴയിലേക്ക് ഒഴുകി പോകുന്ന കനാല്‍ ആണ് പരിപൂര്‍ണ്ണമായും മണ്ണുകൊണ്ട് അടച്ചതോടെ പ്രദേശവാസികള്‍ ഭീഷണിയിലായി. ഈ പ്രദേശത്ത് വെള്ളം കെട്ടി നില്‍ക്കുകയാണ്.
പത്തിലധികം വീടുകളിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ട് .ഈ വിവരം അധികാരികളെ പല സമയങ്ങളില്‍ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല ഈ സാഹചര്യം മനസ്സിലാക്കി പൊതുപ്രവര്‍ത്തകനായ സെമീര്‍ കളിയാട്ടുമുക്കുംവളപ്പില്‍ മുഹമ്മദ് കുട്ടി പ്രദേശവാസികളായ കെ പി റഷീക് റഹ്മാന്‍ കെ പി ഉമ്മര്‍ എന്നിവര്‍ ചേര്‍ന്ന് കനാലില്‍ നിന്ന് വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകാന്‍ താല്‍ക്കാലിക സംവിധാനം ചെയ്തു. കനാലിലെ മണ്ണ് പൂര്‍ണമായി നീക്കം ചെയ്തു പാടത്തെ വെള്ളം പരിപൂര്‍ണ്ണമായി ഒഴിഞ്ഞുപോകാന്‍ ഉള്ള സംവിധാനം അധികാരികള്‍ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ചെങ്കുത്തായ റോഡ് ആയതുകൊണ്ട് മഴക്കാലം കഴിയുന്നതുവരെ വര്‍ക്ക് നിര്‍ത്തിവെക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു