താനുരിലെ ജില്ലാ സ്കൗട്ട് ഭവൻ മാതൃകാ കേന്ദ്രമാക്കും- മന്ത്രി വി.അബ്ദുറഹിമാൻ

മതേതരത്വവും സാഹോദര്യവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സ്കൗട്ട്, ഗൈഡ് പ്രസ്ഥാനം നിലനിൽകേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു.

താനൂർ: എൻ.ജെ. മത്തായ് മാസ്റ്റർ സ്മാരക ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മാതൃക കേന്ദ്രമാക്കി മാറ്റുമെന്ന് സംസഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. താനുർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ഗൈഡ് ഭവന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹ നന്മ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സ്കൗട്ട്, ഗൈഡ് പ്രസ്ഥാനം കോവിഡ് മഹാമാരി കാലഘട്ടത്തിൽ ചെയ്ത സേവനങ്ങൾ മാതൃകാപരമാണ്. ലോക് ഡൗൺ കാലത്ത് പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്ന സമയത്ത് മാസ്കുകൾ നിർമ്മിച്ചും മറ്റും സ്കൗട്ട്,ഗൈഡുകൾ വീടുകളിൽ എത്തിച്ചു കൊടുത്ത പ്രവർത്തനം ശ്ലാഘനിയമാണ്. മതേതരത്വവും സാഹോദര്യവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സ്കൗട്ട്, ഗൈഡ് പ്രസ്ഥാനം നിലനിൽകേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു.

താനുർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കുളിലെ 1969 ലെ പ്രഥമ സ്കൗട്ട് ബാച്ചിലെ സ്കൗട്ട് അംഗങ്ങളെയും സ്കൂളിൽ നിന്ന് രാജ്യ പുരസ്കാർ ലഭിച്ച കുട്ടികളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ. എം ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഭാരത് സ്കൗട്ട് & ഗൈഡ്സ് സംസ്ഥാന ട്രെയിനിംഗ് കമ്മിഷണർ കെ.എൻ. മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. താനാളൂർ ഗ്രാമ പഞായത്ത് പ്രസിഡന്റ് കെ എം. മല്ലിക, അംഗം കെ.വി. ലൈജു. താനൂർ ബ്ലോക്ക് പബായത്ത് അംഗം വി . ഖാദർ കുട്ടി, തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫിസർ കെ.ടി. വ്യന്ദകുമാരി , ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരായ എം.കെ. സക്കീന, വി.കെ.ബാലഗംഗാധരൻ, പി.പി.മുഹമ്മദ്, സ്കൂൾ പി ടി എ പ്രസിഡന്റ് ഇ. അനോജ്, എസ്.എം.സി ചെയർമാൻ അനിൽ തലപ്പള്ളി, പ്രിൻസിപ്പൽ എം. ഗണേഷൻ, പ്രധാനാധ്യപകൻ എം.അബ്ദുസലാം,കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് ജില്ലാ കമ്മിഷണർ പി.രാജ് മോഹൻ ജില്ലാ സെക്രട്ടറി സി .വി.അരവിന്ദ് ,ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ബീജി മാത്യു  എന്നിവർ പ്രസംഗിച്ചു.